ഒറ്റപ്പാലം: മുൻ റവന്യു ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി റിമാൻഡിൽ. സൗഹൃദം സ്ഥാപിച്ചായിരുന്നു പണം തട്ടിയത്.
വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനിൽ പ്രിൻസി(46)യാണ് അറസ്റ്റിലായത്. ലക്കിടി സ്വദേശിയായ റിട്ട. റവന്യു ഉദ്യോഗസ്ഥനാണ് സർവീസിലിരിക്കെ തട്ടിപ്പിനിരയായത്.
ആദ്യം ഔദ്യോഗിക ആവശ്യത്തിനെന്ന പേരിൽ പരിചയപ്പെട്ടു. തുടർന്നു സൗഹൃദത്തിന്റെ പേരിൽ പണവും മൊബൈൽ ഫോണുകളുമടക്കം പ്രതി കൈക്കലാക്കി. ബന്ധം വീട്ടുകാരെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു പലതവണ പണം തട്ടിയത്.
കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നു സംശയമുണ്ടെന്നു പോലീസ് അറിയിച്ചു.